Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയാകാന്‍ യോഗ്യത സുഷമയ്‌ക്ക്‌:താക്കറെ

Sushama Swaraj
മുംബൈ: പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജിനാണ്‌ പ്രധാനമന്ത്രിയാകാന്‍ ബിജെപിയില്‍ യോഗ്യത എന്ന്‌ ശിവസേന. ശിവസേന തലവന്‍ ബാല്‍ താക്കറെയാണ്‌ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്‌. ബിജെപിയില്‍ നിന്നും ആര്‌ പ്രധാനമന്ത്രികണം എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ്‌ താക്കറെ ഇങ്ങനെ പ്രതികരിച്ചത്‌.

ശിവസേന മുഖപത്രമായ സാംനയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബാല്‍ താക്കറെ സുഷമയെ പുകഴ്‌ത്തി സംസാരിച്ചത്‌. നിലവില്‍ ബിജെപിയില്‍ ബുദ്ധിയും കഴിവും ഉള്ളത്‌ സുഷമയ്‌ക്ക്‌ മാത്രമാണ്‌. പ്രധാനമന്ത്രിയായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സുഷമയ്‌ക്ക്‌ കഴിയും. താക്കറെ അഭിപ്രായപ്പെട്ടു.

അടുത്ത കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുക എന്‍ഡിഎയോ യുപിഎയോ ആയിരിക്കില്ല എന്ന മുതിര്‍ന്ന്‌ ബിജെപി നേതാവി എല്‍കെ അദ്വാനിയുടെ അഭിപ്രായത്തെ ബാല്‍ താക്കറെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്‌ അഭിമുഖത്തില്‍. വാജ്‌പേയിയെ പോലുള്ള ശക്തരായ നേതാക്കള്‍ നേരത്തെ ബിജെപിയില്‍ ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അദ്ദേഹത്തെ പോലുള്ള നേതാക്കള്‍ ഇല്ല എന്നും താക്കറെ പറഞ്ഞു.

സുഷമ സ്വരാജിനെ പുകഴ്‌ത്തുമ്പോള്‍ പരോക്ഷമായി നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ അര്‍ഹനല്ല എന്ന സൂചനയും ബാല്‍ താക്കറെ നല്‍കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+