ഇംഫാല്‍: മണിപ്പൂരില്‍ ഞായറാഴ്‌ച രാവിലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പത്ത് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരം ആണെന്നാണ് റിപ്പോര്‍ട്ട്. അസം റൈഫിള്‍സ് ജവാന്‍മാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ബിഷെന്‍പൂര്‍ ജില്ലയിലാണ് സംഭവം.
വ്യായാമം ചെയ്‌തു കൊണ്ടിരുന്ന സൈനികരാണ് അപകടത്തില്‍ പെട്ടത്. ഇവരെ സെന്ദ്രയിലുള്ള അസം റൈഫിള്‍സ് പോസ്‌റ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്ന ബോംബ് ഏതാണ് എന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ നിരോധിത സംഘടനയായ റെവലൂഷനറി പീപ്പിള്‍സ് ഫ്രണ്ടിനെയാണ് സംശയം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടുത്തു തന്നെ ആക്രമണം ഉണ്ടാകും എന്ന് ഈ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
At least ten Assam Rifles jawans were injured in a bomb blast in Bishenpur district of Manipur today. The bomb, allegedly planted by militants, exploded at Kumbi area while the personnel were busy in their morning exercise.