പിഎസ്‌എല്‍വി-21 വിക്ഷേപണം വിജയം

നൂറാം വിക്ഷേപണ ദൗത്യം എന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ഉണ്ടായിരുന്നു. പിഎസ്‌എല്‍വിയുടെ വിക്ഷേപണം ഐഎസ്‌ആര്‍ഒയുടെ നായിക കല്ലാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്‌ആര്‍ഒയിലെ ശാസ്‌ത്രജ്ഞരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
ഫ്രാന്‍സിന്റെയും ജപ്പാന്റെയും ഉപഗ്രഹങ്ങളെ വഹിച്ചാണ് പിഎസ്‌എല്‍വി സി-21 കുതിച്ചുയര്‍ന്നത്. ജപ്പാന്റെ പ്രോയിറ്റേഴ്‌സ് ഉപഗ്രഹത്തെയും ഫ്രാന്‍സിന്റെ സ്‌പോട്ട്6 എന്ന ഭൂനിരീക്ഷണ ഉപഗ്രഹത്തെയും ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് പിഎസ്‌എല്‍വി സി-21ന്റെ ദൗത്യം.
ഇന്ത്യ വിക്ഷേപിക്കുന്ന വിദേശ നിര്‍മ്മിത ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് 712 കിലോ ഭാരമുള്ള സ്‌പോട്ട്6. പിഎസ്‌എല്‍വിയുടെ ഇരുപത്തിയൊന്നാം വിക്ഷേപണ ദൗത്യം ആണിത്.
1975ല്‍ ആര്യഭട്ട മുതല്‍ ആകെ 62 കൃത്രിമ ഉപഗ്രഹങ്ങളും 37 റോക്കറ്റുകളും ആണ് ഐഎസ്‌ആര്‍ഒ മുതല്‍ വിക്ഷേപിച്ചിട്ടുള്ളത്.












Click it and Unblock the Notifications