കെസി ജോസഫിന് ജയറാം രമേശിനെതിരെ പരാതി

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടതുപക്ഷ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ കുത്തി നിറയ്‌ക്കാനാണ് കേന്ദ്ര മന്ത്രി ശ്രമിക്കുന്നത് എന്നാണ് കെസി ജോസഫിന്റെ പരാതി.
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം കുടുംബശ്രീ പദ്ധതി നടപ്പിലാക്കാന്‍ നിയോഗിച്ചിരിക്കുന്നത് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയപ്പോള്‍ അത് സിപിഎം ആഭിമുഖ്യ പരിപാടിയാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെയാണ് എന്നും കെസി ജോസഫിന്റെ പരാതിയില്‍ ആരോപിക്കുന്നു.
സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതിയില്‍ പ്രവര്‍ത്തിച്ച പല ഉദ്യോഗസ്ഥന്‍മാരും ഇപ്പോള്‍ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേന്ദ്ര തലത്തില്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കുമ്പോള്‍ രാജീവ് ഗാന്ധി ഗ്രാമീണ വികസന പദ്ധതി അട്ടിമറിക്കപ്പെടുകയാണ്. കെസി ജോസഫിന്റെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications