കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി ജോസഫിന്‌ ജയറാം രമേശിനെതിരെ പരാതി

  • By Shabnam Aarif
Google Oneindia Malayalam News

Jayaram Ramesh
ദില്ലി: കേന്ദ്ര മന്ത്രി ജയറാം രമേശിനെതിരെ മന്ത്രി കെസി ജോസഫ്‌ പരാതി നല്‍കി. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. കുടുംബശ്രീ പദ്ധതി രാജ്യ വ്യാപ്‌കമായി നടപ്പിലാക്കാനുള്ള ജയറാം രമേശിന്റെ നീക്കത്തിനെതിരെയാണ്‌ പരാതി.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടതുപക്ഷ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ കുത്തി നിറയ്‌ക്കാനാണ്‌ കേന്ദ്ര മന്ത്രി ശ്രമിക്കുന്നത്‌ എന്നാണ്‌ കെസി ജോസഫിന്റെ പരാതി.

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം കുടുംബശ്രീ പദ്ധതി നടപ്പിലാക്കാന്‍ നിയോഗിച്ചിരിക്കുന്നത്‌ ഈ പദ്ധതി സംസ്ഥാനത്ത്‌ നടപ്പിലാക്കിയപ്പോള്‍ അത്‌ സിപിഎം ആഭിമുഖ്യ പരിപാടിയാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെയാണ്‌ എന്നും കെസി ജോസഫിന്റെ പരാതിയില്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത്‌ കുടുംബശ്രീ പദ്ധതിയില്‍ പ്രവര്‍ത്തിച്ച പല ഉദ്യോഗസ്ഥന്‍മാരും ഇപ്പോള്‍ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുകയാണ്‌. ഈ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ കേന്ദ്ര തലത്തില്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കുമ്പോള്‍ രാജീവ്‌ ഗാന്ധി ഗ്രാമീണ വികസന പദ്ധതി അട്ടിമറിക്കപ്പെടുകയാണ്‌. കെസി ജോസഫിന്റെ പരാതിയില്‍ പറയുന്നു.

English summary
Kerala Rural Development Minister K C Joseph had complained in writing to Congress president Sonia Gandhi against his counterpart in the central ministry Jairam Ramesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X