ടിപി വധം:സിബിഐ അന്വേഷണം വേണ്ടെന്ന് പിബി

സിപിഎം നേതാക്കളെ കേസില്‍ കുടുക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയാണ് സംസ്ഥാനം ഇപ്പോള്‍ നടത്തിയിരിക്കുന്ന അന്വേഷണം എന്ന് പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തുന്നു.
ടിപി വധക്കേസ് അന്വേഷക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പിബി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളെ കുടുക്കാനാണ് കേസില്‍ സിബിഐ അന്വേഷണം കൊണ്ടു വരാന്‍ ശ്രമിക്കുന്നത് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു.
കേസില്‍ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ തെളിവുകള്‍ വെച്ച് കോടതി തീരുമാനിക്കട്ടെ. കേസില്‍ രാഷ്ട്രീയ പ്രേരിതമായ അന്വേഷണം പാടില്ല. ഇക്കാര്യം ജനങ്ങള്‍ മനസ്സിലാക്കണം. പ്രകാശ് കാരാട്ട് പറഞ്ഞു.
കേരളത്തില്‍ സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കാനുള്ള ശ്രമം നടത്തി വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്ന് കാരാട്ട് കുറ്റപ്പെടുത്തി. മൂന്ന് കൊലപാതക കേസുകളിലായി ഒരു ജില്ലാ സെക്രട്ടറിയെയും, രണ്ട് സംസ്ഥാന സമിതി അംഗങ്ങളെയും, ചില ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങളെയും പ്രതിയാക്കി കഴിഞ്ഞു. ടിപി വധക്കേസിലും ഈ പ്രവണത തന്നെയാണ് കാണുന്നത്. അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications