എസ്‌എഫ്‌ഐ നേതാക്കള്‍ അപകടത്തില്‍ മരിച്ചു

മധുരയില്‍ എസ്‌എഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്. ആംറഗ എസ്‌എഫ്‌ഐ സംഘമാണ് അപകടത്തില്‍ പെട്ട ജീപ്പില്‍ ഉണ്ടായിരുന്നത്. മറ്റു നാലു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
എസ്‌എഫ്‌ഐ കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി സതീഷ് വര്‍ക്കി, എസ്‌എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് സാജന്‍ മാത്യൂ, ഡിവൈഎഫ്‌ഐ കോത്തല മേഖലാ പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.
ജിനീഷിന്റെയും സതീഷിന്റെയും മൃതദേഹങ്ങള്‍ രാമനാഥപുരം ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലാ മരമലക്കുന്ന് മറ്റത്തില്‍ ജോര്‍ജ് - എത്സി ദമ്പതിമാരുടെ മകനാണ് ജിനീഷ്. മല്ലപ്പള്ളി ചാമക്കാലായില്‍ പരേതനായ പോള്‍, റോസമ്മ ദമ്പതിമാരുടെ മകനാണ് സതീഷ്.
ശനിയാഴ്‌ച രാത്രി ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ജീപ്പ് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications