കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസില്‍ പ്രതിഷേധം പുകയുന്നു

Google Oneindia Malayalam News

Greece Agitaion
എതന്‍സ്: സര്‍ക്കാറിന്റെ ജനവിരുദ്ധ സാമ്പത്തിക അച്ചടക്ക നടപടികള്‍ക്കെതിരേ ഗ്രീസില്‍ പ്രതിഷേധം ശക്തമാകുന്നു. പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹരായ രാജ്യത്തെ പതിനായിരകണക്കിനു വരുന്ന മുതിര്‍ന്ന പൗരന്മാരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുത്തനെ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ തലസ്ഥാനമായ എതന്‍സില്‍ തടിച്ചുകൂടിയത്. പ്രതിഷേധത്തില്‍ രാജ്യത്തെ പോലിസുകാരും ഫയര്‍ ഓഫിസര്‍മാരും പങ്കെടുത്തത് സര്‍ക്കാരിനെ അമ്പരിപ്പിച്ചിരിക്കുകയാണ്.

സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നടപടികളെല്ലാം സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രധാന പരാതി. സമ്പന്നര്‍ക്ക് യാതൊരു കോട്ടവും വരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-പ്രകോഭകാരികള്‍ പറഞ്ഞു.

പെന്‍ഷനായി ആയിരം യൂറോയിലധികം വാങ്ങുന്നവരില്‍ 10 ശതമാനം കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതാണ് പ്രതിഷേധസമരം ശക്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പെന്‍ഷന്‍ തുകയില്‍ 25 ശതമാനം കുറവ് വരുത്തിയതിനു പുറമെയാണിത്.

യൂറോ്യപ്യന്‍ യൂനിയനും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) ചേര്‍ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകളിലെ വ്യവസ്ഥപ്രകാരം ഗ്രീസ്് പൊതുമേഖലയിലെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ടാക്‌സുകള്‍ വര്‍ധിപ്പിക്കാനും നിര്‍ബന്ധിതരായിരിക്കുകയാണ്. പെന്‍ഷന്‍ സമ്പദ്രായം പിന്‍വലിക്കുകയോ പൊളിച്ചെഴുതുകയോ വേണമെന്നായിരുന്നു മറ്റൊരു നിബന്ധന.

English summary
Protests against austerity measures imposed by the government continue across Greece, as the European Union (EU) struggles with its economic crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X