കൂടംകുളത്ത് സംഘര്‍ഷം

ആണവനിലയം അടച്ചുപൂട്ടണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്പി ഉദയകുമാര്‍ പറഞ്ഞു. സമരം ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ഭരണകൂടം കരുതേണ്ട. ആണവനിലയത്തില്‍ ആണവഇന്ധനം നിറയ്ക്കാനുള്ള നീക്കം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ പിന്‍മാറുകയില്ല. ജനാധിപത്യ രീതിയിലാണ് സമരം നടത്തുന്നതെന്നും അത് അക്രമാസക്തമാവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനായിരിക്കുമെന്നും ഉദയകുമാര്‍ പറഞ്ഞു.
എസ്പി വിജയേന്ദ്ര ബിദാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് വഴങ്ങിയിട്ടില്ല. സമരക്കാര്‍ അവിടെ തന്നെ തുടരുന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ സമരം നടത്തുന്നവര്‍ക്ക് നേരെ ബലപ്രയോഗമൊന്നും നടത്തരുതെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൊലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications