ആലപ്പുഴയില്‍ വീണ്ടും ബോട്ടിന് തീപിടിച്ചു

അറയ്‌ക്കല്‍ എന്ന ബോട്ടാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. കരുമാടി കറുകയില്‍ കളത്തില്‍ വീട്ടില്‍ ജോമോന്റേതാണ് ഈ ബോട്ട്. 25 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
തീപിടുത്തം ഉണ്ടായപ്പോള്‍ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഉണ്ടായില്ല. എങ്ങനെയാണ് തീപിടുത്തം ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല.
ആലപ്പുഴയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ബോട്ടുകള്‍ക്ക് തീപിടിക്കുന്നത് ഒരു പതിവു സംഭവമായി മാറുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആഗസ്‌ത് 30ന് ആലപ്പുഴയിലെ പുന്നമട ഫിനിഷിങ് പോയിന്റില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications