ടിപി ഫണ്ട് ശേഖരണം: 4 പേരെ സിപിഎം പുറത്താക്കി

നേരത്തേ ഇതേ വിഷയത്തില്‍ എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗവും ഇടച്ചേരി ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.എസ്. ബിമല്‍ ഉള്‍പ്പെടെ നാലു പേരെ പുറത്താക്കിയിരുന്നു.
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം കോഴിക്കോട് അനുശോചനയോഗം സംഘടിപ്പിക്കുകയും ടി.പിയുടെ കുടുംബത്തെ സഹായിക്കാനായി ഫണ്ട് ശേഖരണം നടത്തുകയും ചെയ്തിരുന്നു. അനുശോചനയോഗത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. അനുശോചനയോഗം നടത്തിയത് അച്ചടക്കലംഘനമല്ല, എന്നാല്‍ ടി.പിയുടെ കുടുംബത്തിന് വേണ്ടി ഫണ്ട് ശേഖരണം നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ജില്ലാ കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഫണ്ട് ശേഖരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അതത് ഏരിയ കമ്മിറ്റികള്‍ക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി.












Click it and Unblock the Notifications