ആദ്യ നായികയുടെ പേരില്‍ പുരസ്‌കാരം
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ നായിക റോസിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കൊപ്പം റോസിയുടെ പേരിലുള്ള പുരസ്‌കാരവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ജെ.സി ഡാനിയേലിന്റെ വിഗതകുമാരനിലെ നായിക ആയിരുന്നു റോസി.
മലയാള സിനിമയെ പ്രതാപത്തിലേക്ക് നയിച്ച ജെ.സി ഡാനിയേലിന്റെ ശവകുടീരം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ശവകുടീരം നില്‍ക്കുന്ന സ്ഥലം സര്‍ക്കാരിന് ലഭിച്ചില്ലെങ്കില്‍ മറ്റ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications