വിഐപി ഡ്യൂട്ടിയ്ക്ക് ഡോക്ടര്‍മാര്‍ വരില്ല

ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുത്താല്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരത്തിലേക്കു തിരിയുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. എറണാകുളം ആശുപത്രിയിലെ 16 ഡോക്ടര്‍മാര്‍ക്കാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വിഐപി ഡ്യൂട്ടി. ആംബുലന്‍സ് അടക്കം സംവിധാനങ്ങളോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം മുഴുവന്‍ സമയവും ഡോകടര്‍മാരുടെ സംഘവും ഉണ്ടാവേണ്ടതാണ്. എന്നാലിതിന് തയാറല്ലെന്നാണ് കെജിഎംഒ അറിയിച്ചിരിയ്ക്കുന്നത്്.
ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡോക്റ്റര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചതിനെതിരേയാണു നിസഹകരണ സമരം ആരംഭിച്ചത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഒ. വാസുദേവന്‍, പി.ടി അനില്‍ കുമാര്‍, വര്‍ഗീസ് എബ്രഹാം, കെ.എ മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications