ടിപി വധശ്രമക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: 2009ലെ ടി.പി. ചന്ദ്രശേഖരന്‍ വധശ്രമക്കേസില്‍ വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സിഎച്ച് അശോകനാണ് ഒന്നാം പ്രതി. കെ.കെ.കൃഷ്ണന്‍ രണ്ടാം പ്രതി. കെ.സി.രാമചന്ദ്രന്‍, സിജിത്ത് എന്നിവരാണു മൂന്നും നാലും പ്രതികള്‍.
2009 ആഗസ്റ്റില്‍ ഗൂഡാലോചനയും തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഒരു ഡസനോളം പ്രാവശ്യം വധശ്രമവും നടന്നുവെന്നാണ് കേസ്. ചോമ്പാല പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ ആകെ 15 പ്രതികള്‍ ഉണ്ട്. ടി.കെ.രജീഷ് അഞ്ചാം പ്രതിയും കിര്‍മാണി മനോജ് ആറാം പ്രതിയുമാണ്. ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍,വധശ്രമം, പ്രേരണ , അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസിലും പി.പി. രാമകൃഷ്ണന്റെ മാഹിയിലെ വീട്ടിലും ഗൂഢാലോചന നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ആര്‍എംപിയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ടിപിയെ വധിക്കാന്‍ വാള്‍ നല്‍കിയതു രാമകൃഷ്ണനാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications