അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചത് പിണറായി:രമ

പോലീസിന് അന്വേഷണം മുമ്പോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ടിപി ചന്ദ്രശേഖരനെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും രമ അറിയിച്ചു.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ നിര്‍ബ്ബന്ധം മൂലം പോളിറ്റ് ബ്യൂറോ സിബിഐ അന്വേഷണത്തെ എതിര്‍ക്കുകയാണ്. സിബിഐ അന്വേഷണത്തെ നേരിടാന്‍ തയ്യാറാകത്തത് എന്തുകൊണ്ടാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും രമ ആവശ്യപ്പെട്ടു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെയും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെയും നിലപാട് സിപിഎം തള്ളിക്കളഞ്ഞിരുന്നു. കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സിബിഐ അന്വേഷണം എന്ന ആവശ്യം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications