വര്‍ക്കല കഹാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുന്നത് ഏതു വകുപ്പ് പ്രകാരമാണ് എന്ന് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കുന്നില്ല എന്നും ബിഎസ്‌പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത് നിയമപരമായാണ് എന്നും സുപ്രീം കോടതിക്ക് നല്‍കിയ അപ്പീലില്‍ വര്‍ക്കല കഹാര്‍ പറയുന്നുണ്ട്.
ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ വര്‍ക്കല കഹാറിന് കോടതി സാവകാശം അനുവദിച്ചിരുന്നു.
സിപിഎം സ്ഥാനാര്‍ത്ഥി എഎ റഹീമിനെ 10,710 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കഹാര്‍ വര്‍ക്കലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
നാമനിര്‍ദ്ദേശ പട്ടികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്‌മൂലങ്ങളില്‍ ഒന്നില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയിരുന്നെങ്കിലും നോട്ടറി സ്‌റ്റാമ്പ് ഉണ്ടായിരുന്നില്ല എന്ന് കാണിച്ച് പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ട് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications