Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ നിലപാട് പാര്‍ട്ടിയ്ക്ക് മനസ്സിലായി: വിഎസ്

V.S. Achuthanandan
കൊല്ലം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും പാര്‍ട്ടിയ്ക്ക് തന്റെ നിലപാട് മനസ്സിലായെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപി വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന നിര്‍ദേശത്തെ പോളിറ്റ് ബ്യൂറോ എതിര്‍ത്തിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെയും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെയും നിലപാട് തള്ളിക്കളഞ്ഞു കൊണ്ടാണ് പിബി തീരുമാനം എടുത്തത്. കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സിബിഐ അന്വേഷണം എന്ന ആവശ്യം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുന്‍പ് സിപിഎം പറഞ്ഞിരുന്നു. അതിന് വിരുദ്ധമായ നിലപാടാണ് ഇ്‌പ്പോള്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+