കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെമിനാറിന് ലക്ഷങ്ങള്‍, രോഗികള്‍ക്ക് മരുന്നില്ല

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

Concord 12
ഒരു നേരത്തെ മരുന്നിനായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നെട്ടോട്ടമോടുമ്പോള്‍, അവരുടെ പേര് പറഞ്ഞ് അധികൃതര്‍ ധൂര്‍ത്തടിച്ച് തീര്‍ത്തത് ഏഴരലക്ഷം രൂപ. ഇക്കഴിഞ്ഞ ജുലായ് മാസത്തില്‍ കാസര്‍കോഡ് ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച ദുരിതബാധിതരുടെ വിഷമങ്ങള്‍ പരിഹരിക്കാനുള്ള ശില്‍പ്പശാല 'കോണ്‍കോഡ്' ആണ് ധൂര്‍ത്ത് മാമാങ്കമായത്. വിവരാവകാശ നിയമപ്രകാരമാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.

കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ അടിസ്ഥാനകാരണങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കുള്ള മരുന്ന്, ഭക്ഷണം തുടങ്ങിയ ജീവല്‍ പ്രധാനവിഷയങ്ങളെ കുറിച്ച് സമഗ്രമായ തീരുമാനങ്ങള്‍ ഒന്നും സെമിനാറില്‍ ഉണ്ടായില്ല. ജില്ലാ പഞ്ചായത്തിനുവേണ്ടി നാഷണല്‍ പ്രോഗ്രാം ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ഡിസ്ട്രിക് കോര്‍ഡിനേറ്ററാണ് സെമിനാറിനു വേണ്ട പണം ചെലവഴിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോണ്‍കോഡ് 2012 ഉദ്ഘാടനം ചെയ്തത്. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ശാസ്ത്രപരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.സുനിത നരേന്റെ യാത്രാ ചെലവ്, താമസസൗകര്യങ്ങളുടെ ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് നല്‍കിയിട്ടില്ല. എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ ഒഫീഷ്യലുകള്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചതെന്ന അഭ്യൂഹം ശക്തമായി ഉയരുന്നുണ്ട്.

സെമിനാറിന്റെ ഭക്ഷണത്തിനു മാത്രം 159400 രൂപ ചെലവഴിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അര്‍ഹതപ്പെട്ടവന്റെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കുകയും ദുരിതബാധിതതരുടെ ലിസ്റ്റില്‍ നിന്നും ഓരോരുത്തരെയായി പുറത്താക്കുകയും ചെയ്ത് എന്‍ഡോസള്‍ഫാന്‍ രോഗികളോട് അധികൃതര്‍ ക്രൂരമായാണ് ഇടപെടുന്നതെന്ന ആക്ഷേപം വളരെ ശക്തമാണ്. അതിനിടയിലാണ് ദുരിതബാധിതരുടെ പേരില്‍ ലക്ഷങ്ങള്‍ മറിച്ചുകൊണ്ടുള്ള ഇത്തരം മാമാങ്കങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X