Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഭൂമിദാനക്കേസ്: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

VS Achuthananthan
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് നിയമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏഴു മാസം കൊണ്ടാണ് വിജിലന്‍സ് സംഘം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്ന് റവന്യൂ മന്ത്രിയായിരുന്ന കെപി രാജേന്ദ്രന്‍ കേസിലെ രണ്ടാം പ്രതിയും വിഎസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് മൂന്നാം പ്രതിയുമാണ്. ഭൂമി ലഭിച്ച വിഎസിന്റെ ബന്ധു ടികെ സോമന്‍, വിഎസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, കാസര്‍കോട് മുന്‍ ജില്ലാ കളക്ടര്‍മാരായ കൃഷ്ണന്‍കുട്ടി, ആനന്ദ്‌സിംഗ് എന്നിവരും കേസില്‍ പ്രതികളാണ്. അതേസമയം ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന കെ.ആര്‍.മുരളീധരനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.

കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്. നിയമോപദേശത്തിന് ശേഷം മാത്രമേ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+