മുണ്ടൂരില്‍ സിപിഎം പിളര്‍ന്നു

വ്യക്തിപരമായ വിഷയം സംബന്ധിച്ച പരാതിയില്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോകുല്‍ദാസിനെ മുണ്ടൂര്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലേക്കു സിപിഎം തരംതാഴ്ത്തിയത്. തീരുമാനം സംസ്ഥാന കമ്മിറ്റിയും ശരിവച്ചിരുന്നു.
പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഗോകുല്‍ദാസിനെ പിന്തുണയ്ക്കുന്ന വിഎസ് പക്ഷം കഴിഞ്ഞ ദിവസം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച മുണ്ടൂരില്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് ബദല്‍ ഏരിയ കമ്മിറ്റി രൂപീകരിച്ചത്.
യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ് തങ്ങളെന്നും ഇപ്പോഴത്തെ തീരുമാനം സിപിഎം സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് എതിരല്ലെന്നും ഗോകുല്‍ദാസ് പ്രഖ്യാപിച്ചു.
ജില്ലാ നേതൃത്വത്തിലെ ചില കോക്കസുകള്‍ക്കെതിരെയാണ് തങ്ങളുടെ പാര്‍ട്ടിയെന്നും സമ്മേളനം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും വിമതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications