കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബര്‍ കള്ളക്കടത്ത്: റൗഫിനെതിരെ കുറ്റപത്രം

  • By Greeshma
Google Oneindia Malayalam News

KA Rauf
കോഴിക്കോട്: വ്യാജരേഖ ചമച്ച് റബ്ബര്‍ കള്ളക്കടത്ത് നടത്തി നികുതി വെട്ടിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കെഎ റൗഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വില്‍പന നികുതി വെട്ടിക്കാന്‍ വ്യാജരേഖ ഉപയോഗിച്ച് റബ്ബര്‍ കടത്തിയെന്നാണ് കേസ്.

1985ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി കേസില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അഡീഷണല്‍ ഡിജിപി വില്‍സെന്‍ എം പോളിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. റൗഫിനുപുറമേ കോഴിക്കോട് സ്വദേശികളായ ജയകുമാര്‍, മമ്മു, മുഹമ്മദ് കോയ, രാമചന്ദ്രന്‍, എന്നവരാണ് കേസിലെ മറ്റു പ്രതികള്‍.

English summary
The Crime Branch filed charge sheet against 5 persons, including K A Rauf, at the Kunnamangalam Magistrate Court for trying to evade tax and smuggle rubber using fake documents way back in 1985
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X