Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ കൊണ്ടുപോകാന്‍ പൈലറ്റ് വിസമ്മതിച്ചു

Rahul Gandhi
ഗുവാഹട്ടി: അസമിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ ഗുവാഹട്ടി വിമാനത്താവളത്തിലേക്കു കൊണ്ടു പോകാന്‍ വ്യോമസേനാ പൈലറ്റ് വിസമ്മതിച്ചു. ചൊവ്വാഴ്ചയാണു സംഭവം.

ഗുവാഹട്ടി വിമാനത്താവളത്തില്‍ നിന്നു വ്യോമസേനാ ഹെലികോപ്റ്ററിലാണു രാഹുല്‍ കലാപ ബാധിത പ്രദേശങ്ങളായ കൊക്രഝര്‍, ദുബ്രി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചത്. തുടര്‍ന്നു മടങ്ങിപ്പോകാന്‍ നേരത്താണു സംഭവം.

ഗുവാഹട്ടിയില്‍ മോശം കാലാവസ്ഥ ആയതിനാല്‍ മടങ്ങാന്‍ സാധിക്കില്ലെന്നു പൈലറ്റ് അറിയിച്ചു. വിഐപികളുടെ സുരക്ഷ കണക്കിലെടുത്താണ് പറക്കില്ലെന്ന് തീരുമാനിച്ചതെന്നും പൈലറ്റ് വ്യക്തമാക്കി. അതേസമയം ഗുവാഹട്ടി എടിസി ക്ലിയറന്‍സ് നല്‍കിയതായി വിമാനത്താവള അധികൃതര്‍ പറയുന്നു.

പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ പൈലറ്റ് തയാറായില്ല. ഇതേത്തുടര്‍ന്നു റോഡ് മാര്‍ഗമാണു രാഹുല്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്നു പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് പോയി. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും രാഹുലിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി തീവണ്ടി മാര്‍ഗം തലസ്ഥാനത്തെത്തി. പൈലറ്റിന്റെ പേര് വെളിപ്പെടുത്താന്‍ വ്യോമസേന തയാറായിട്ടില്ല. ഇക്കാര്യത്തില്‍ പൈലറ്റിനെ നിര്‍ബന്ധിയ്ക്കാനാവില്ലെന്നാണ് വ്യോമസേന അധികൃതര്‍ സ്വീകരിച്ചിരിയ്ക്കുന്ന നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+