സുപ്രീം കോടതി വിധി കസബ് കേട്ടത് പുഞ്ചിരിയോടെ

ഇതു ശേഷമാണു വിവരം കസബിനെ അറിയിച്ചതെന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞു. വിധി പകര്‍പ്പ് കസബിന് നല്‍കിയതായും ജയില്‍ അധികൃതര്‍ അറിയിച്ചു. ദയാഹര്‍ജി സമര്‍പ്പിക്കണമോ എന്നു ചോദിച്ചപ്പോള്‍ മൗനമായിരുന്നു മറുപടി. ബോംബ് സ്‌ഫോടനത്തെപ്പോലും അതിജീവിയ്ക്കാന്‍ ശേഷിയുള്ള അതീവ സുരക്ഷാ സെല്ലിലാണ് കസബിനെ പാര്‍പ്പിച്ചിരിയ്ക്കുന്നത്. മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു വെന്ന് കേട്ടിട്ടും ഇയാളില്‍ ഒരു ഭാവഭേദവുമുണ്ടാക്കിയില്ലെന്ന് അധികൃതര്‍ പറയുന്നു. ആഗസ്റ്റ് 29നാണ് കസബിന് വധശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചത്.
കസബ് ഇപ്പോള്‍ കരാട്ടെ പഠിക്കുകയാണ്. ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇതിനായി ചെലവഴിക്കും. ഏതാണ്ട് നാലു വര്‍ഷത്തോളമായി കസബ് ആര്‍തര്‍ ജയിലില്‍ വാസമാരംഭിച്ചിട്ട്. ജയിലിലെ വിരസതയകറ്റാനാണ് കരാട്ടെ പരിശീലനമാരംഭിച്ചത്. ഇതിനായി പ്രത്യേക ഉപകരണങ്ങളോ സംവിധാനങ്ങളോ ഒന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ കസബ് ഇപ്പോള്‍ കരാട്ടെയില്‍ വിദഗ്ധനായെന്ന് ജയിലിലെ പൊലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications