ഇടതുപക്ഷവുമായി ചേര്‍ന്ന് മൂന്നാം മുന്നണി:മുലായം

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാവില്ല എന്നും മറിച്ച് ഇടതുപക്ഷവുമായായിരിക്കും സഖ്യം എന്നും സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി മോഹന്‍ സിങ് അറിയിച്ചു. അതുപോലെ തൃണമൂലുമായി സഖ്യമുണ്ടാക്കുകയില്ല എന്നും അറിയിച്ചു.
കോണ്‍ഗ്രസിനും, രാഹുല്‍ ഗാന്ധിക്കും എതിരെ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നത്. രാഹുലിന്റെ കൈകളില്‍ രാജ്യം ഭദ്രമാവില്ല എന്ന്, വളരെ കുറച്ച് പ്രശ്‌നങ്ങളില്‍ മാത്രമേ ഇടപ്പെട്ടിട്ടുള്ളൂ എന്ന് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് യോഗത്തില്‍ നിരീക്ഷണമുണ്ടായി.
തുടര്‍ച്ചയായ അഴിമതി ഓരോപണങ്ങളിലൂടെ കോണ്ഡഗ്രസിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നും മുലായം സിങ് യാദവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications