എമേര്‍ജിങ് കേരളയ്ക്ക് തുടക്കമായി

സര്‍ക്കാരിനെയും വ്യാവസായികളെയും ഒരുമിച്ചുകൊണ്ടുവരുന്ന സംരഭമാണിത്. സാമ്പത്തിക-സാമൂഹ്യ വികസനത്തില്‍ കേരളത്തെ ഒരു പവര്‍ഹൗസാക്കി മാറ്റാനും കേരളത്തില്‍ നിക്ഷേപ സാഹചര്യമൊരുക്കാനും എമേര്‍ജിംഗ് കേരളയ്ക്കാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പരിപാടി സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. അതേസമയം ഉദ്ഘാടന പ്രസംഗത്തില്‍ കേരളത്തിനായി പുതിയ പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. കേന്ദ്രം കേരളത്തിനായി പ്രഖ്യാപിച്ച പഴയ പദ്ധതികള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിന് ഐഐടി അനുവദിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ നിലവില്‍ വരുന്നതോടെ കൊച്ചിയുടെ മുഖം മാറും. കേരളത്തിന് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ പ്രകൃതിസമ്പത്തും മനുഷ്യസമ്പത്തും ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും കൂടി പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പ്രവാസികളായ കേരളീയര്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവാദങ്ങള്‍ സംസ്ഥാനതാല്പര്യങ്ങളെ ബാധിക്കുന്നതായും യുക്തിസഹജമായ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും എ കെ ആന്റണി ചടങ്ങില്‍ പറഞ്ഞു. കേരളത്തില്‍ സെന്റര്‍ഓഫ് എക്സലന്‍സ് ആരംഭിക്കുമെന്ന് ഗോദ്റേജ് ഗ്രൂപ്പ് തലവന്‍ ആദി ഗോദറേജ് ചടങ്ങിനിടെ പ്രഖ്യാപിച്ചു.
ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.വി തോമസ്, കെസി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാര്‍ എംപിമാര്‍ എംഎല്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications