മണി ശുദ്ധനെന്ന് പിസി ജോര്‍ജ്

ഇടുക്കിയില്‍ പട്ടയം കാത്തുകഴിയുന്നവതില്‍ മുപ്പത്തിമൂന്ന് ശതമാനവും സാധാരണക്കാരായ ഈഴവരാണ്. അവരുടെ ജീവിതം സംരക്ഷിക്കുന്നതിനു പട്ടയം വേണമെന്നു വാദിക്കുന്ന സിപിഎം നേതാവായ എംഎം മണിയോട് തനിക്ക് സ്‌നേഹമുണ്ട്. ഈഴവ സമുദായത്തില്‍പ്പെട്ട അദ്ദേഹം ശുദ്ധമനസ്‌കനായതുകൊണ്ടാണു നടന്ന കൊലപാതകങ്ങളെല്ലാം തുറന്നു പറഞ്ഞതെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ പ്രസംഗിക്കുന്നവരെല്ലാം അവരുടെ മക്കളെ സ്വാശ്രയ കോളജുകളില്‍ പഠിപ്പിച്ച് ഉന്നത നിലയില്‍ എത്തിച്ചവരോ എത്തിക്കാന്‍ ശ്രമിക്കുന്നവരോ ആണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വാശ്രയ മേഖലയ്‌ക്കെതിരെ പറയുന്നവര്‍ ആ രീതിയില്‍ പെരുമാറണം. സ്വാശ്രയമേഖലയെ ഒഴിവാക്കിക്കൊണ്ടു മുന്നോട്ടു പോകാനാവില്ല. എന്നാല്‍ ന്യായമായ ഫീസും മികച്ച വിദ്യാഭ്യാസ സൗകര്യവും ഉറപ്പാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications