പ്രധാനമന്ത്രി ഇനി രണ്ടു ദിവസം കേരളത്തില്‍

ലെ മെറിഡിയനില്‍ നിന്നും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് വിവാന്റയിലേക്കാണ് യാത്ര. 3.05ന് വിവാന്റയില്‍ നിന്നും നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ തൃശ്ശൂരിലേക്ക് യാത്ര തിരിക്കും. തുടര്‍ന്ന് കലാമണ്ഡലത്തിലെ ചടങ്ങിനു ശേഷം 5.25ന് കൊച്ചിയില്‍ തിരിച്ചെത്തി വിവാന്റയില്‍ താമസിയ്ക്കും.
വ്യാഴാഴ്ച രാവിലെ 9.40ന് വിവാന്റയില്‍ നിന്നും മറൈന്‍്രൈഡവിലേക്ക് റോഡ് മാര്‍ഗമെത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിടും. തുടര്‍ന്ന് മറൈന്‍െ്രെഡവില്‍ നിന്നും ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ, ഫോര്‍ഷോര്‍ റോഡ് വഴി ഫൈന്‍ ആര്‍ട്‌സ് ഹാളിലെത്തുന്ന പ്രധാനമന്ത്രി 10.55ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. 11.50ന് നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിക്ക് യാത്രയയപ്പ്. ഡി.ജി.പി ബാലസുബ്രഹ്മണ്യം, ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി.സെന്‍കുമാര്‍, എസ്.പി.ജി ഐ.ജി ആര്‍.എല്‍ തൗസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.












Click it and Unblock the Notifications