യാത്രക്കാരിക്ക് മര്‍ദ്ദനം: ടിടിഇമാര്‍ അറസ്റ്റില്‍
ഷൊര്‍ണ്ണൂര്‍: യാത്രക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച രണ്ട് ടിടിഇമാരെ അറസ്റ്റു ചെയ്തു. രാജധാനി എക്‌സ്പ്രസില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഗോബേഷ് സിങ്, സുരേന്ദര്‍ സിങ് എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്.
എറണാകുളത്തു നിന്നും കയറിയ യാത്രക്കാരിയുടെ ടിക്കറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നുതുടര്‍ന്ന് ടിക്കറ്റ് കണ്‍ഫേം ചെയ്യാമെന്ന് പറഞ്ഞ് യാത്രക്കാരിയെയും ഒപ്പമുണ്ടായിരുന്ന ആളെയും പാന്‍ട്രികാറിലേക്ക് വിളിച്ചുകൊണ്ടുപോയി. തര്‍ക്കത്തിനൊടുവില്‍ ടിടിഇമാരിലൊരാള്‍ യാത്രക്കാരിയുടെ മുഖത്തടിച്ചു.
സംഭവത്തെ തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ പാന്‍ട്രികാറിലെ പാത്രങ്ങളുപയോഗിച്ച് ഇവര്‍ പൊലീസിനെ ആക്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരേയും റെയില്‍വേ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.












Click it and Unblock the Notifications