കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്ത്: യുഎസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം

  • By Shinod
Google Oneindia Malayalam News

Egypt Attack
കെയ്‌റോ: പ്രവാചകനെ അധിക്ഷേപിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് പ്രക്ഷോഭകാരികള്‍ ഈജിപ്തിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു.

ആക്രമണത്തില്‍ ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ലിബിയന്‍ നഗരമായ ബംഗാസിയിലുള്ള കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്.

സെപ്തംബര്‍ 11 വാര്‍ഷിക ദിനത്തില്‍ കോണ്‍സുലേറ്റിനു മുന്നില്‍ തടിച്ചുകൂടിയ മൂവായിരത്തോളം പേര്‍ അക്രമാസക്തരാവുകയായിരുന്നു. തോക്കുകളും ഗ്രനേഡും ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന് തീപിടിച്ചു.

മറ്റു ജീവനക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. വെടിയേറ്റ് മരിച്ച പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍നെറ്റ്‌വര്‍ക്കിലൂടെ പ്രചരിച്ച റിപ്പോര്‍ട്ടുകളാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നു.

നയതന്ത്ര ഉദ്യോഗസ്ഥന്റെ മരണം വേദനാജനകമാണ്. മറ്റൊരു മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താന്‍ അമേരിക്ക ഒരിക്കലും ശ്രമിക്കാറില്ല. ഇത്തരത്തിലുള്ള ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഒരിക്കലും അമേരിക്കയ്ക്ക് ആവുകയുമില്ല-അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X