കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഫാക്ടറികളില്‍ തീപ്പിടുത്തം, 78 മരണം

  • By Shinod
Google Oneindia Malayalam News

Factory Fire
ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിലും ലാഹോറിലുമുണ്ടായ രണ്ടു വ്യത്യസ്ത തീപ്പിടുത്തങ്ങളില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ തുണിമില്ലിലുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 30 ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്-ജിയോ ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ബാല്‍ദിയ പ്രദേശത്തുള്ള ഫാക്ടറിയുടെ നാലുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. രണ്ടാം നിലയിലേക്കും നാലാം നിലയിലേക്കും അതിവേഗം തീപടര്‍ന്നതാണ് മരണസംഖ്യ ഉയര്‍ത്തിയത്. 14ഓളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറോളം പരിശ്രമിച്ചതിനുശേഷമാണ് തീ നിയന്ത്രിക്കാന്‍ സാധിച്ചത്.രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി പേരാണ് നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

തീപ്പിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തെ കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വാണിജ്യമന്ത്രി അബ്്ദുല്‍ റൗഫ് സിദ്ദിഖി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഷൂ സോളുകളുണ്ടാകുന്ന ലാഹോറിലെ കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. കമ്പനിയുടെ ഉടമയും മകനുമടക്കം 25 പേരാണ് മരിച്ചത്. ബാന്‍ഡ് റോഡിലെ പഴയ കെട്ടിടത്തിലുണ്ടായ തീയണയ്ക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിനു കാരണമെന്ന് വ്യക്തമായിട്ടുണ്ട്.

English summary
At least 78 people were killed and many others injured in two separate fire incidents in Pakistani cities of Karachi and Lahore Tuesday, media reports said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X