കാണ്ഡഹാര്‍ വിമാനറാഞ്ചല്‍: ഒരാള്‍ പിടിയില്‍

വിമാനം റാഞ്ചിയ തീവ്രവാദികള്‍ക്ക് വ്യാജയാത്രാരേഖകള്‍ നല്‍കിയതും മറ്റ് സഹായങ്ങള്‍ ചെയ്തതും ജാവേദാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പോലീസ് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്യും.
1999 ഡിസംബര്‍ 24 നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം തീവ്രവാദികള്‍ റാഞ്ചിയത്.കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം അഫ്ഗാനിലെ കാണ്ഡഹാറില്‍ നിര്‍ബന്ധപൂര്‍വം ഇറക്കുകയായിരുന്നു.
ഹര്‍ക്കത്ത് ഉള്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടനയായിരുന്നു റാഞ്ചലിന് പിന്നില്‍. ദിവസങ്ങള്‍ നീണ്ട വിലപേശലിന് ശേഷം തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപകന്‍ മൌലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ വിട്ടയച്ച ശേഷമാണ് വിമാനം തീവ്രവാദികള്‍ വിട്ടയച്ചത്.












Click it and Unblock the Notifications