കര്‍ണാടക ബസ് സമരം, എസ്മ പ്രയോഗിക്കും

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത്. പേരിന് മാത്രമാണ് സ്വകാര്യസര്‍വീസുകളുള്ളത്. സ്‌കൂളിലും ഓഫിസിലുമെത്താന്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി.
ഇന്‍ഡസ്ട്രിയല്‍ ഡിസ്പൂട്ട് ആക്ട് 1947 അനുസരിച്ച് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ സംസ്ഥാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ച ശമ്പളമാണ് ഇവിടെയുള്ളത്. 23 ശതമാനത്തോളം വര്‍ധനവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ, 30 ശതമാനം വര്‍ധിപ്പിക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ഇത്തരമൊരു വര്‍ധനവ് കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കും-ഉപമുഖ്യമന്ത്രി ആര്‍ അശോക അറിയിച്ചു.
സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷേ, സമരം പിന്‍വലിച്ചില്ലെങ്കില്‍ അവശ്യ സേവന നിയമം പ്രയോഗിക്കുന്നതിന് മടിക്കില്ല. കെഎസ്ആര്‍ടിസിയില്‍ ഒരൊറ്റ അംഗീകൃത യൂനിയനും ഇല്ലെന്ന കാര്യം ജീവനക്കാര്‍ മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications