കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളത്ത് കടലിലിറങ്ങി സമരം

  • By Greeshma
Google Oneindia Malayalam News

Kudankulam Protest
കൂടംകുളം: ആണവ നിലയത്തിനെതിരെ സമരം നടത്തുന്നവര്‍ ഇടിന്തക്കരയില്‍ കടലില്‍ ഇറങ്ങി മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കുന്നു. ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിറുത്തി വയ്ക്കുക, കസ്റ്റഡിയില്‍ എടുത്ത സമരക്കാരെ വിട്ടയയ്ക്കുക, അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പ്രദേശത്ത് നിന്ന് പൊലീസിനെ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കടലിലിറങ്ങി സമരം നടത്തുന്നത്. മധ്യപ്രദേശിലെ ഗ്രാമീണര്‍ നടത്തിയ ജലസത്യാഗ്രഹത്തിന്റെ മാതൃകയിലാണ് ഇവരുടെ സമരം.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സമരസമിതി പ്രവര്‍ത്തകരാണ് കടലിലിറങ്ങി സമരം നടത്തുന്നത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ കക്ഷിനേതാക്കളും രംഗത്തുണ്ട്. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധം. കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധ സമരം നടത്തുന്നത്.

English summary
The villagers and activists have started getting into the sea starting a Jal Satyagraha (Water Protest) on a day the plant begins loading uranium fuel in a reactor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X