കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്റെ ആരോഗ്യനില മോശമായി

  • By Nisha Bose
Google Oneindia Malayalam News

Thilakan
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യ നില മോശമായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിലകനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്‌.

വീണ്ടും ന്യുമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യുമോണിയബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട തിലകന്‍, മകന്‍ ഷമ്മി തിലകന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു. പിന്നീട് ശ്വാസതടസമുണ്ടായതോടെയാണ് അദ്ദേഹത്തെ വീണ്ടും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിലകനെ കാണാന്‍ നിരവധി ആരാധകരും ചലച്ചിത്രപ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയും മകന്‍ ദുല്‍ഖറും തിലകനെ സന്ദര്‍ശിച്ചിരുന്നു. തിലകന്് താരസംഘടനയായ അമ്മയുടെ സഹായമുണ്ടാവുമെന്നും മമ്മൂട്ടി ഉറപ്പു നല്‍കിയിരുന്നു. മനോജ് കെ. ജയന്‍, മാമുക്കോയ, വിനയന്‍, കല്‍പന തുടങ്ങിയവരും തിലകനെ കാണാന്‍ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയിരുന്നു.

English summary
Actor Thilakan’s health condition continues to be critical.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X