Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ: വിഎസ് വരാത്തതില്‍ ദുഖമെന്ന് ആന്റണി

AK Antony,
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ നിന്ന് വിഎസ് വിട്ടുനിന്നതില്‍ ദുഖമുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണി. കൊച്ചി മെട്രോ യഥാര്‍ഥമാക്കുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിഎസ് തുടങ്ങിവച്ച വേഗതയില്‍ തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നീങ്ങുന്നത്. വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ട്. വിഎസ് ഈ ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു. അദ്ദേഹം എത്താത്തതില്‍ തനിക്ക് ദുഖമുണ്ട്. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നാണ് തന്റെ നിലപാട്. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ കാലത്തു തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാനുള്ള സാഹചര്യമൊരുങ്ങട്ടെയെന്നും ആന്റണി ആശംസിച്ചു.

ബുധനാഴ്ച നടന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിലും വിഎസ് പങ്കെടുത്തിരുന്നില്ല. എമര്‍ജിങ് കേരളയിലെ പദ്ധതികളെ സംബന്ധിച്ച് വ്യക്തത വരുത്താതെ സഹകരിക്കില്ലെന്നാണ് തന്റെ നിലപാടെന്ന് വിഎസ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+