വിവാദ സിനിമ: പ്രതിഷേധം തുടരുന്നു

കഴിഞ്ഞ ദിവസം അക്രമം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ യുഎസ് എംബസിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേല്‍ യുഎസ് പൌരന്‍ സാം ബാക്കിള്‍ സംവിധാനം ചെയ്ത 'ഇന്നസന്‍സ് ഓഫ് മുസ്ലിംസ്' എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധം.
ചലച്ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഈജിപ്തിന് പുറമേ ലിബിയയിലും സിനിമയ്‌ക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ലിബിയയിലെ പ്രമുഖ നഗരമായ ബെന്‍ഗാസിയില്‍ കഴിഞ്ഞ ദിവസം യു.എസ് കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് സ്ഥാനപതിയടക്കം മൂന്ന് നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടിരുന്നു.
ഈ വര്‍ഷം ആദ്യമാണ് സിനിമ ഹോളിവുഡില്‍ പ്രദര്‍ശനത്തിനെത്തിയത്. സിനിമ പൂര്‍ണ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെപ്രചരിച്ചതേത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications