കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രുദ്രപയാഗില്‍ മേഘസ്‌ഫോടനം; 12 മരണം

  • By Vijesh
Google Oneindia Malayalam News

Uttarakhand
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലുണ്ടായ കനത്ത മഴയിലും മേഘസ്‌ഫോടനത്തിലും പന്ത്രണ്ട് പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കറ്റു. പ്രദേശത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മേഘസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് മഴ കൂടുതല്‍ കനത്തത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെയും ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും സഹായം പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ടിമാദ, സന്‍സാരി, ഗിരിയ, ചുന്നി, മാന്‍ഗാലി ഗ്രാമങ്ങളിലും കനത്ത മഴ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. വൈദ്യുതി വാര്‍ത്താവിതരണ സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായിട്ടുണ്ട്. ഭഷികേശ്- ബദരീനാഥ്, ഭഷികേശ്- ഗംഗോത്രി ദേശീയപാതകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരം ഉത്തരകാശി ജില്ലയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ മേഘ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മലയിടിച്ചിലിലും 34 പേര്‍ മരിച്ചിരുന്നു. ഉത്തരകാശിയില്‍ മാത്രം 31 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

English summary
12 people died and four others were injured as dozens of houses caved in following a cloudburst in Uttarakhand's Rudraprayag district on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X