കല്‍ക്കരി:കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

എട്ട് ആഴ്ച്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. സുപ്രധാനമായ ഇത്തരം കരാറുകള്‍ നല്‍കുമ്പോള്‍ പഴുതകളില്ലാതെ കുറ്റമറ്റ രീതിയില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ആര്‍.എം.ലോധ, എ.ആര്‍ ദാവെ എന്നിവരടങ്ങിയ ബഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ റിപ്പോര്‍ട്ടിനെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ടാവില്ല. വിവാദം ഉണ്ടായതിനെതുടര്‍ന്ന് 4 കമ്പനികളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. അഭിഭാഷകനായ എം.എല്‍.ശര്‍മ്മ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.












Click it and Unblock the Notifications