അധ്യാപിക ശിക്ഷിച്ച വിദ്യാര്‍ഥി മരിച്ചു
ഹൈദരാബാദ്: ഗൃഹപാഠം ചെയ്യാത്തതിന് അദ്ധ്യാപിക ശിക്ഷിച്ച പത്താംക്‌ളാസ് വിദ്യാര്‍ത്ഥി ചികിത്സയിലിരിയ്‌ക്കെ മരിച്ചു.
ഹൈദരാബാദിലെ റോയല്‍ എംബസി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മയില്‍ ഹുസൈനാണ് മരിച്ചത്. സെപ്തംബര്‍ നാലിനായിരുന്നു സംഭവം. ഹോവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയ മുഹമ്മദ് ഹുസൈന്‍ സഹപാഠിയോട് സംസാരിയ്ക്കുകയും ചെയ്തതില്‍ പ്രകോപിതയായ ക്‌ളാസ് ടീച്ചര്‍ മുബീന ബീഗം ഹുസൈനോട് ആ ദിവസം മുഴുവന്‍ സിറ്റ് അപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ കാലിനും ശരീര ഭാഗങ്ങള്‍ക്കും വേദന അനുഭവപ്പെട്ട ഹുസൈന്‍ ടീച്ചറോട് ഇതേക്കുറിച്ച് പരാതിപ്പെട്ടു. എന്നാല്‍ അദ്ധ്യാപിക അത് ചെവിക്കൊണ്ടില്ല. അവശനായി നിലത്തുവീണ ഹുസൈനെ പിതാവെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പുരാനി ഹവേലിയിലുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് ഹുസൈനെ മാറ്റി. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹുസൈന്‍ മരണമടഞ്ഞു.
ശിക്ഷ നടപടിയ്ക്കിടെയുണ്ടായ മരണത്തിന് സ്‌കൂള്‍ അധികൃതരുടെയും അദ്ധ്യാപികയുടെയും പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications