തൃണമൂല്‍ കോണ്‍ഗ്രസിന്റെ 72 മണിക്കൂര്‍ അന്ത്യശാസനം

തീരുമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച യോഗം ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി കടുത്ത തീരുമാനം തന്നെയെടുക്കാനാണ് സാധ്യത. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നത് പാര്‍ട്ടി നയമാണ്. പാര്‍ട്ടി എക്കാലത്തും ഇതിനെ എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കും. ടിഎംസി പ്രതിനിധികളില്ലാത്ത മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്-റെയില്‍വേ മന്ത്രിയും തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ മുകുള്‍ റോയ് അറിയിച്ചു.
യുപിഎ സര്‍ക്കാറിനുള്ള പിന്തുണ തുടരണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സെക്കുലര്‍ ജനതാദളിന്റെ നേതാവ് ഡാനിഷ് അലി അറിയിച്ചു. മുന്നണിക്ക് പുറത്തുനിന്നു പിന്തുണ കൊടുക്കുന്ന ജനതാദളിന് മൂന്നംഗങ്ങളുണ്ട്.












Click it and Unblock the Notifications