എമര്‍ജിങ് കേരള: പ്രവാസി സമ്മേളനം വെള്ളിയാഴ്ച

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ് സ്വാഗതം പറയും. എം.എം.ഹസന്‍, നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, രവി പിള്ള, സി.കെ.മേനോന്‍, ഡോ.പി.മുഹമ്മദ് അലി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
എമര്‍ജിങ് കേരളയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുന്ന നടപടികളും വിവിധ നിക്ഷേപ സാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്യും.
എമര്‍ജിംഗ് കേരള വഴി സംസ്ഥാന വികസനത്തിനുള്ള മുഴുവന്‍ സാധ്യതകളും ആരായുമെന്ന് സംസ്ഥാന റവന്യുകയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എമര്‍ജിംഗ് കേരളയോടനുബന്ധിച്ച് മാനുഫാക്ചറിംഗ് ,ട്രേഡ് ആന്റ് സര്‍വീസസ്: ഗ്രോത്ത് എഞ്ചിന്‍സ് ഓഫ് കേരള ഇക്കോണമി എന്ന വിഷയത്തില്‍ കൊച്ചി ലേ മെറിഡിയനിലെ ഒമാന്‍ ഹാളില്‍ നടന്ന മൂന്നാം പ്‌ളീനറി സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപങ്ങള്‍ ആര്‍ജ്ജിക്കുക വഴി സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ഉന്നതിയുടെയും വികസനത്തിന്റെയും സാധ്യതകള്‍ ആരായുകയും നടപ്പാക്കുകയുമാണ് എമര്‍ജിംഗ് കേരള വഴി ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications