കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടന്‍ കൂടംകുളം സന്ദര്‍ശിയ്ക്കും: വിഎസ്

  • By Vijesh
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ഉടന്‍ തന്നെ കൂടംകുളം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ സന്ദര്‍ശന തീയതി നിശ്ചയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടംകുളം ആണവ പദ്ധതി ആപത്താണ്. ജപ്പാനിലെ ഫുക്കുഷിമയില്‍ 52 ആണവ നിലയങ്ങളാണ് ഒറ്റയടിക്ക് പൂട്ടിയത്. ജപ്പാന്റെ ഈ നടപടി ലോകരാജ്യങ്ങള്‍ മാതൃകയാക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും വി.എസ് പറഞ്ഞു.

കൂടംകുളം ആണവ നിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ലേഖനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.

കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് നേരത്തെ തീരുമാനിച്ചിരിന്നെങ്കിലും കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് വിലക്കുകയായിരുന്നു. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി വിഎസ് നേരത്തെ മാതൃഭൂമി ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം സിപിഎം വിശദീകരിച്ച നിലപാടിന് എതിരായിരുന്നു വിഎസ്സിന്റെ ലേഖനം.

നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് തയ്യാറായിരുന്നുവെങ്കിലും തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം തടയുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X