കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചു

  • By Vijesh
Google Oneindia Malayalam News

ദില്ലി: കടുത്ത പ്രതിഷേധം മൂലം മരവിപ്പിച്ച വിവാദ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി. ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാനുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകും. ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ എഫ്.ഡി.ഐ അനുവദിയ്ക്കാനും തീരുമാനമായി.

മരവിപ്പിച്ചുനിര്‍ത്തിയിരുന്ന ഓഹരിവില്‍പന നടപടികള്‍ക്ക് വേഗം പകര്‍ന്ന്, അഞ്ചു സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇന്ധനവില വര്‍ധിപ്പിച്ചതിന് തൊട്ടുപിറ്റേന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുന്ന വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

റീട്ടെയില്‍ എഫ്.ഡി.ഐ, ഇന്ധന വിലവര്‍ധന എന്നിവ സംബന്ധിച്ച തീരുമാനം മൂന്നു ദിവസത്തിനകം (72 മണിക്കൂര്‍) പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് ഉടക്കിയതിനെ തുടര്‍ന്നാണ്, റീട്ടെയില്‍ എഫ്.ഡി.ഐ അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മരവിപ്പിച്ചത്.

തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തി. താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ മാത്രം ചില്ലറവ്യാപാരത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചാല്‍ മതിയെന്ന വിശദീകരണത്തോടെയാണ് മന്ത്രിസഭ വെള്ളിയാഴ്ച അന്തിമ തീരുമാനം എടുത്തത്. കേരളം, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ റീട്ടെയില്‍ എഫ്.ഡി.ഐക്ക് എതിരാണ്.

ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് 40 ശതമാനം എഫ്.ഡി. ഐ അനുവദിച്ചതിനു പുറമെ, ഊര്‍ജ വ്യാപാര മേഖലയിലും 49 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബ്രോഡ്കാസ്റ്റിങ് വ്യവസായത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം ഏകീകരിച്ചു. പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനം വരെയാക്കി.

അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ളതാണ് മറ്റൊരു തീരുമാനം. ഹിന്ദുസ്ഥാന്‍ കോപ്പര്‍9.5 ശതമാനം, ഓയില്‍ ഇന്ത്യ10 ശതമാനം, എം.എം.ടി.സി9.33 ശതമാനം, നാഷനല്‍ അലൂമിനിയം കമ്പനി12.5 ശതമാനം, റെയില്‍വേക്ക് കീഴിലെ റൈറ്റ്‌സ്10 ശതമാനം എന്നീ ക്രമത്തിലാണ് ഓഹരി വില്‍ക്കുന്നത്. കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നതടക്കം പ്രസാര്‍ ഭാരതിയില്‍ പുനസംഘടന നടത്താനും മന്ത്രിസഭ തീരുമാനിച്ചു. വൈദ്യുതി എക്‌സ്‌ചേഞ്ചുകളില്‍ 49 ശതമാനം വിദേശമൂലധനം അനുവദിച്ചിട്ടുണ്ട്.. ഡിടിഎച്ചും കേബിള്‍ ടിവിയും അടക്കമുള്ള മേഖലകളിലും വിദേശമൂലധന നിക്ഷേപം അനുവദിയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. തിങ്കളാഴ്ചയ്ക്കകം ചില്ലറവ്യാപാര തീരുമാനവും ഡീസല്‍ വിലവര്‍ധനയും പിന്‍വലിക്കാനാണു മമത ബാനര്‍ജി ആവശ്യപ്പെട്ടത്. തീരുമാനങ്ങള്‍ സാധാരണക്കാരനും വ്യാപാരിസമൂഹത്തിനും ദോഷമാണെന്നു തൃണമൂല്‍ പറഞ്ഞു.

തങ്ങളോട് ആലോചിച്ചല്ല തീരുമാനങ്ങള്‍ എടുത്തതെന്നു തൃണമൂല്‍ കോണ്‍ഗ്രസിലെ റെയില്‍വേ മന്ത്രി മുകുള്‍ റോയി പറഞ്ഞു. റോയി കാബിനറ്റ് യോഗത്തില്‍ സംബന്ധിച്ചില്ല. ശനിയാഴ്ച ചേരുന്ന പ്ലാനിംഗ് കമ്മീഷന്‍ യോഗത്തിലും റോയി പങ്കെടുക്കില്ല.

English summary
The Prime Minister has introduced the boldest reforms yet in his current term - foreign super-market chains can now enter India and foreign airlines can buy stake in Indian carriers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X