ബാംഗ്ലൂര്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി എംബി രാജേഷ് എംപിയെ തിരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഭയ് മുഖര്‍ജിയാണ് ജനറല്‍ സെക്രട്ടറി. ബാംഗ്ലൂരില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ 71 അംഗ കേന്ദ്രക്കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്ന് ആറുപേര്‍ കമ്മിറ്റിയിലുണ്ട്. അഖിലേന്ത്യാ വൈസ്പ്രസിഡണ്ടായി എം സ്വരാജിനേയും ജോയിന്റ് സെക്രട്ടറിയായി ടിവി രാജേഷിനേയും തിരഞ്ഞെടുത്തു. ടിവി അനിത, പിപി ദിവ്യ, ടിഎ മുഹമ്മദ് റിയാസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.