ജെഎന്‍യുവില്‍ എസ്‌എഫ്‌ഐക്ക് കനത്ത പരാജയം

എസ്‌എഫ്‌ഐ വിമത സ്ഥാനാര്‍ത്ഥി വി ലെനിന്‍ കുമാര്‍ പ്രസിഡന്റി സ്ഥാനത്തേക്കാണ് വിജയിച്ചത്. മറ്റ് മൂന്ന് ജനറല്‍ സീറ്റുകളില്‍ വിജയം ഐസയ്‌ക്കൊപ്പം ആണ്. എസ്‌എഫ്‌ഐക്ക് ഒരു കൗണ്‍സിലര്‍ സ്ഥാനമാണ് മാത്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ സമ്പാദ്യം.
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണയ്‌ക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായ പ്രസേണ്‍ജിത്തിന്റെ അനുയായികളാണ് എസ്‌എഫ്‌ഐ വിമത സംഘടനയായ എസ്‌എഫ്‌ഐ-ജെഎന്‍യുവിന് രൂപം നല്‍കിയത്. ആകെ നാലു സീറ്റുകള്‍ നേടിയിട്ടുണ്ട് ഈ വിമത സംഘം. എസ്‌എഫ്‌ഐക്ക് ലഭിച്ച ഏക കൗണ്‍സിലര്‍ സ്ഥാനത്ത് വിജയിച്ചത് മലയാളി വിദ്യാര്‍ത്ഥിയായ അനീഷ് ആണ്.
അതേസമയം ഡല്‍ഹി സര്‍വ്വകലാശാലാ യൂണിയന്‍ ഭരണം എബിവിപിയില്‍ നിന്നും എന്‍എസ്യു (ഐ) നേടി. കൗണ്‍സിലര്‍മാരില്‍ 70 ശതമാനവും എന്‍എസ്യുവിനാണ്.












Click it and Unblock the Notifications