ഗാനഗന്ധര്വന് രംഗോലിയില്‍ സ്നേഹാദരം
ഗാനഗന്ധര്വന് കെജെ യേശുദാസിന് മറുനാടന്‍ മലയാളി സമൂഹത്തിന്റെ വേറിട്ട സ്നേഹാദരം. സംഗീത ജീവിതത്തിന്റെ സുവര്‍ണജൂബിലി ആഗോഷിക്കുന്ന യേശുദാസിന്റെ കൂറ്റന്‍ ഛായാചിത്രം നിറക്കൂട്ടുകളാല്‍ രംഗോലി കളത്തില്‍ ആവിഷ്കരിക്കുന്നത് നേതൃത്വം നല്‍കിയത് ഓള് ഇന്ത്യ മലയാളി അസോസിയേഷന്(എസ്മ) ആയിരുന്നു.

ക്രിയേറ്റിവ് സിനി ആര്‍ട്ട് ഡയറക്ടര്‍ സികെ സുരേഷിന്റെ നേതൃത്വത്തിലുള്ള 70 അംഗ കലാകാരന്മാര് ഒരു മണിക്കൂറും 44 മിനിറ്റിലുമാണ് യേശുദാസിന്റെ പുഞ്ചിരിതൂകുന്ന മുഖം ആലേഖനം ചെയ്ത രംഗോലി പൂര്‍ത്തിയാക്കിയത്.
8000കിലോ വര്‍ണപ്പൊടികള്‍ ഉഫയോഗിച്ച് 121232.32 ചതുരശ്ര അടിയിലാണ് കളം പൂര്‍ത്തീകരിച്ചത്. ചെന്നൈയിലെ പൂനമല്ലിഹൈറോഡിലെ സെന്റ് ജോര്‍ജ് ആഗ്ലോ ഇന്ത്യന്‍ സ്കൂളിലെ രംഗോളി ചിത്രീകരണത്തില്‍ ചെന്നൈ ഫൈന്‍ ആര്‍ട്സ് കോളജിലെ കലാകാരന്മാരും കേരളത്തിലെ ആര്‍ട്ടിസ്റ്റുകളും പങ്കു ചേര്‍ന്നു.
ചുരുങ്ങിയ സമയം കൊണ്ട് ഈ വിധം മനോജ്ഞമായ രംഗോലി രൂപകല്‍പ്പന ചെയ്തത് ലോകറെക്കോഡാണെന്ന് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് എഡിറ്റര്‍ ആരതി സിംഹ് പറഞ്ഞു. നിലവില്‍ 10650 ചതുരശ്ര അടിയില്‍ തീര്‍ത്ത രംഗോലിയാണ് ലോകറെക്കോര്‍ഡ്. അതിനെയാണ് യേശുദാസിന്റെ രംഗോലി ചിത്രം മറികടന്നത്. എസ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്, തമിഴ്നാട് ഘടകം പ്രസിഡന്റ് സ്നേഹ പി രാജു എന്നിവര്‍ ചേര്‍ന്നാണ് രംഗോലി ആവിഷ്കാരം ഉദ്ഘാടനം ചെയ്തത്.
തന്റെ കൂറ്റന്‍ ഛായാചിത്രം കാണാനെത്തിയ യേശുദാസ് ആര്‍ട് ഡയറക്ടര്‍ സികെ സുരേഷിനെയും സംഘത്തെയും പ്രത്യേകം അഭിനന്ദിച്ചു. യേശുദാസിന്റെ സ്വരമാധുരി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. എത്രവിശാലമായ അങ്കണത്തിലും ആവിഷ്കരിക്കാനാവാത്ത വിധം വിസ്തൃതമാണ് ആ സ്നേഹവായ്പ്. യേശുദാസിനെ അത്രമേല്‍ സ്നേഹിക്കുന്ന മലയാളിയുടെ മനസ്സിന്റെ കൂടി പ്രതീകമാണ് ഈ രംഗോലി-ആര്‍ട് ഡയറക്ടര്‍ സികെ സുരേഷ് വണ്‍ഇന്ത്യയോട് പറഞ്ഞു.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications