കൂടംകുളം മാര്‍ച്ച് പൊലീസ് തടഞ്ഞു

കൂടംകുളം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. പാറശ്ശാലയില്‍ നിന്നും രാവിലെ ഒന്‍പതരയോടെ ആരംഭിച്ച മാര്‍ച്ചിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് പ്രമുഖ കവയിത്രിയും, സാംസ്‌കാരിക പ്രവര്‍ത്തകയും ആയ സുഗതകുമാരിയാണ്.
സാറ ജോസഫ്, കെ അജിത, ബിആര്‍പി ഭാസ്‌കര്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, പി ഗോപിനാഥന്‍ നായര്‍ തുടങ്ങിയ പ്രമുഖരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
സമരത്തിന് കേരളത്തില്‍ നിന്നും പിന്തുണ വേണം എന്ന കൂടംകുളം സമര സമിതി നേതാവ് എസ്‌പി ഉദയകുമാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ശക്തമായ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്.












Click it and Unblock the Notifications