Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതികള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നു

Salman Khurshid
തിരുവനന്തപുരം:രാജ്യത്തെ മുഴുവന്‍ കോടതികളും മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. തിരുവനന്തപുരംജില്ലാ കോടതിയുടെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നീതിനിര്‍വഹണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും, സാധാരണക്കാരനിലേക്ക് കൂടുതല്‍ അടുപ്പിക്കാനും നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ദേശീയ ജസ്റിസ് ഡെലിവറി മിഷന്‍, പഞ്ചായത്തുകളില്‍ ഗ്രാമാലയങ്ങള്‍ സ്ഥാപിക്കല്‍, ദേശീയ ജുഡീഷ്യല്‍ സര്‍വീസിന്റെ ആരംഭം, നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തല്‍ കോടതി വിധികളുടെ പ്രസക്തമായ ഭാഗങ്ങള്‍ വ്യാവഹാരികളുടെ മാതൃഭാഷയില്‍ ലഭ്യമാക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. കേരള ഹൈക്കേടതിയുടെ ബഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വയമേവ തീരുമാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ ബഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഏകകണ്ഠമായാണ് തീരുമാനമെടുക്കേണ്ടത് എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തലസ്ഥാനത്തിന്റെ വികാരം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ കീഴ്കോടതികള്‍ രാജ്യത്തെതന്നെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും ചീഫ് ജസ്റിസ് പറഞ്ഞു. സംസ്ഥാനത്തെ കീഴ്ക്കോടതികള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച നിയമമന്ത്രി കെ.എം. മാണി പറഞ്ഞു.

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുക എന്നത് തലസ്ഥാനത്തിന്റെ ഏകകണ്ഠമായ ആവശ്യമാണെന്നും ഇതില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ചടങ്ങില്‍ സംസാരിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ജസ്റിസുമാരായ പയസ്.ബി. കുര്യാക്കോസ്, തോട്ടത്തില്‍ രാധാകൃഷ്ണന്‍, സിരി ജഗന്‍, ശശി തരൂര്‍ എം.പി, ജില്ലാ ജഡ്ജി ബി. സുധീന്ദ്രകുമാര്‍, കളക്ടര്‍ കെ.എന്‍. സതീഷ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജയചന്ദ്രന്‍, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+