സേനയില്‍ ചേരാന്‍ സൗജന്യ പരിശീലനം

കുറഞ്ഞത് 170 സെന്റിമീറ്റര്‍ ഉയരവും പ്ളസ്ടു യോഗ്യതയും 17 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായവുമുളള മുസ്ളീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം താഴെക്കൊടുത്തിരിക്കുന്ന സ്ഥലത്ത് നിശ്ചിത സമയത്ത് പരിശീലനത്തിനായുളള പ്രാഥമിക തെരഞ്ഞെടുപ്പിനായി എത്തിച്ചേരണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ സെപ്തംബര്‍ 26 ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സിന് സമീപം അദ്ധ്യാപക ഭവനിലും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ സെപ്തംബര്‍ 28 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് സിവില്‍ സ്റേഷന് സമീപമുളള പി.ആര്.ടി.സി. യിലുമാണ് ഹാജരാകേണ്ടത്.
രണ്ടു മാസക്കാലം തികഞ്ഞ സൈനിക അച്ചടക്കത്തില്‍ ക്യാമ്പസ്സില്‍ താമസിച്ചുകൊണ്ടുളള പരിശീലന പരിപാടിയില്‍ കായികക്ഷമത, എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയില്‍ വിജയിക്കാന്‍ ഉതകുന്ന തരത്തിലുളള പരിശീലന ക്ളാസ്സുകള്‍, വ്യക്തിത്വ വികസന ക്ളാസുകള്‍, പ്രഥമ ശുശ്രൂഷ, നിയമ ബോധവല്‍ക്കരണം എന്നിവ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.
ക്ളാസുകള്‍ അതത് മേഖലയിലെ വിദഗ്ദര്‍ കൈകാര്യം ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം, ഭക്ഷണം, താമസം എന്നിവ സൌജന്യമായിരിക്കും. കോഴിക്കോട് സിവില്‍ സ്റേഷന് റോഡിലുളള പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിനാണ് (പി.ആര്.ടി.സി) പരിശീലന ചുമതല. വിശദവിവരങ്ങള്‍ക്ക് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലെ ഫോണ്‍ നമ്പരുകളില്‍ (0471 2300523, 2302090) ബന്ധപ്പെടണം.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications