കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേനയില്‍ ചേരാന്‍ സൗജന്യ പരിശീലനം

  • By Shinod
Google Oneindia Malayalam News

Indian Army
തിരുവനന്തപുരം: കര, നാവിക, വ്യോമ സേനകള്‍ മറ്റ് അര്‍ദ്ധസൈനിക, പോലിസ് വിഭാഗങ്ങള്‍ എന്നിവയിലെ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ പൂര്‍ണ്ണ പ്രാപ്തരാക്കുന്നതിനുളള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് തെരഞ്ഞെടുക്കുന്നു.

കുറഞ്ഞത് 170 സെന്റിമീറ്റര്‍ ഉയരവും പ്‌ളസ്ടു യോഗ്യതയും 17 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായവുമുളള മുസ്‌ളീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം താഴെക്കൊടുത്തിരിക്കുന്ന സ്ഥലത്ത് നിശ്ചിത സമയത്ത് പരിശീലനത്തിനായുളള പ്രാഥമിക തെരഞ്ഞെടുപ്പിനായി എത്തിച്ചേരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ സെപ്തംബര്‍ 26 ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്‌സിന് സമീപം അദ്ധ്യാപക ഭവനിലും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ സെപ്തംബര്‍ 28 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് സിവില്‍ സ്‌റേഷന് സമീപമുളള പി.ആര്‍.ടി.സി. യിലുമാണ് ഹാജരാകേണ്ടത്.

രണ്ടു മാസക്കാലം തികഞ്ഞ സൈനിക അച്ചടക്കത്തില്‍ ക്യാമ്പസ്സില്‍ താമസിച്ചുകൊണ്ടുളള പരിശീലന പരിപാടിയില്‍ കായികക്ഷമത, എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയില്‍ വിജയിക്കാന്‍ ഉതകുന്ന തരത്തിലുളള പരിശീലന ക്‌ളാസ്സുകള്‍, വ്യക്തിത്വ വികസന ക്‌ളാസുകള്‍, പ്രഥമ ശുശ്രൂഷ, നിയമ ബോധവല്‍ക്കരണം എന്നിവ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

ക്‌ളാസുകള്‍ അതത് മേഖലയിലെ വിദഗ്ദര്‍ കൈകാര്യം ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം, ഭക്ഷണം, താമസം എന്നിവ സൌജന്യമായിരിക്കും. കോഴിക്കോട് സിവില്‍ സ്‌റേഷന്‍ റോഡിലുളള പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിനാണ് (പി.ആര്‍.ടി.സി) പരിശീലന ചുമതല. വിശദവിവരങ്ങള്‍ക്ക് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലെ ഫോണ്‍ നമ്പരുകളില്‍ (0471 2300523, 2302090) ബന്ധപ്പെടണം.

English summary
Minority Welfare Department introduced youth training programme for armed force jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X